Skip to content

എല്ലാവർക്കും സുഖമാനല്ലോ ല്ലേ?

മലയാളം ഇവിടെ ആർക്കാ മനസ്സിലാവുക?

Nayantara❤️‍🔥Praveen
Aug 17, 20262 min read1 read

ത് മലയാളത്തിലെ എന്റെ ആദ്യത്തെ ബ്ലോഗോ പ്രസിദ്ധീകരണമോ അല്ല. മുൻപ് വേറെ ഒരു സൈറ്റിൽ മലയാളത്തിൽ ഒരു ബ്ലോഗ് തുടങ്ങാനുള്ള ഒരു ശ്രമമുണ്ടായി. അത് പല കാരണങ്ങളാൽ മുൻപോട്ട് പോയില്ല. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിന്റെ ഫലമായി മലയാളത്തിലെ പ്രാവീണ്യക്കുറവും സ്ഥിരതയോടെ മലയാളത്തിൽ എഴുതാൻ ഒരു ലജ്ജയും ഉൾപ്പെടെ ചില സാങ്കേതിക പ്രശ്നങ്ങളും കൂടിയായപ്പോൾ ഞാൻ അത് ഉപേക്ഷിക്കാൻ തീരുമാനിച്ചു.

ഇപ്പോൾ ഒന്നുലധികം സാഹചര്യങ്ങളിൽ മാറ്റം വന്നതിനാൽ ഇവിടെ രണ്ടാമതോന്നൂ ശ്രമിച്ചു നടത്താമെന്ന് കരുതി.

ഈ ബ്ലോഗ് എന്തിനാ തുടങ്ങിയത് ?

തൽക്കാലം ഇതിന്റെ മലയാളത്തിന്റെ എഴുത്ത് ശൈലി ഭേദീകരിക്കാനായിട്ടുള്ള ഒരു ശ്രമമെന്ന് കരുതാം. പല കാരണങ്ങളാൽ എനിക്ക് മാതൃഭാഷയിൽ സ്വയം പ്രകടിപ്പിക്കാനുള്ള ശേഷി കുറവാണ്. പല അക്ഷരങ്ങളുടെ ശരിയായ അക്ഷരവിന്യാസം എനിക്കിപ്പോയും അറിയില്ല. എവിടെയാണോ "ബ" അല്ലെങ്കിൽ "മ്പ" ചേർക്കണ്ടതെന്നറിയില്ല. ഇതുപോലെ ഭാഷയുടെ എഴുത്തിനോട് പരിചയമില്ലാത്തത് കൊണ്ടുള്ള പല തലവേദനകൾ.

സഹായകരമായ ഉറവിടങ്ങൾ പലതുണ്ടെങ്കിലും അവ ക്രമരഹിതമോ അസൗകര്യകരമോ ആണ്. ഓൺലൈനിൽ ഉള്ള പല സൗകര്യങ്ങൾ മലയാള ഭാഷയിൽ കൃത്യതയോടെ ലഭ്യമല്ല. അധികം വ്യക്തതയുള്ള മലയാളം-ഇംഗ്ലീഷ് ഡിക്ഷണറികൾ ഓൺലൈനിൽ അധികം കണ്ടുമുട്ടിയിട്ടില്ല. ഗൂഗിളിന്റെ വിവർത്തനങ്ങൾ അത്ര ശരിയുമല്ല (ചിലപ്പോൾ അത് ഒട്ടും ശരിയല്ല, എന്റമ്മോ അത് എന്തൊക്കെ പൊട്ടത്തരങ്ങളാണ് വിളിച്ചു പറഞ്ഞിട്ടുള്ളതെന്ന് ചോദിക്കല്ലേ).

ഇതെല്ലാം കാരണം ഞാൻ പഴയെ വഴികൾ തന്നെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.

എന്നുവച്ചാൽ പറ്റുന്നത്രധികം മലയാള കൃതികൾ വാഴിക്കാൻ നോക്കാം. വാസുദേവൻ നായരുടെ "രണ്ടാമൂഴം" കുറെ നാളായി കയ്യിലിരിപ്പുണ്ട്. അത് വായിച്ചു തുടങ്ങി നോക്കാം. അതല്ലെങ്കിൽ ഉറൂബിന്റെ "സുന്ദരികളും സുന്ദരന്മാരും". മിക്കവാറും നളത്തെ പത്രം വായിച്ചാവും തുടക്കം കുറിക്കുക 😑. ഇവയുടെ എഴുത്തുശൈലി അനുകരിക്കാൻ ശ്രമിക്കും, എന്നാലും പകർത്താതിരിക്കാനും നോക്കും.

ഇവിടെ എന്ത് പ്രതീക്ഷിക്കാം?

ഇവിടെ ഈ ഭാഷ അറിയാവുന്നവർ ആരും ഉണ്ടാവുമെന്ന് കരുതുന്നില്ല. സാധാരണ സാഹചര്യങ്ങളിൽ അത് നിരുത്സാഹത്തിന് കാരണമാവാം. പക്ഷേ കാണികളില്ലാത്ത വേദിയിലെ പ്രകടനം പോലെ വായനക്കാരില്ലാത്ത പ്രസിദ്ധീകരണം ആയിമാറുമെന്ന് പേടിയിൽ തളർന്നുപോവുന്നതിൽ അത്ര പ്രയോജനമില്ല. ഇതൊരു ഗൗരവമേറിയ പദ്ധതിയല്ലാത്തിനാൽ ഇവിടെ ഗൗരവമേറിയ എഴുതൊന്നും വായിക്കാൻ ഉണ്ടാവില്ല. രാഷ്ട്രീയമോ സാമൂഹിക വിശയങ്ങളോ ഉണ്ടാവില്ല. ഇതൊന്നുമില്ലെങ്കിലും ഇതൊരു ഡയറിക്കുറിപ്പിന്റെ ശൈലിയിൽ എഴുതാനും ഉദ്ദേശിക്കുന്നില്ല.

ഇവിടെ ഞാൻ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് എന്റെ താൽപ്പര്യങ്ങളും അഭിനിവേശങ്ങളുമായിരിക്കും നിറഞ്ഞ വിഷയങ്ങളാണ്, കൂടുതലും പുസ്തക അവലോകനങ്ങൾ, ഒരുപക്ഷേ സിനിമാ അവലോകനങ്ങൾ തുടങ്ങിയവയുടെ രൂപത്തിൽ. ഇതെല്ലാം ഞാൻ സാധാരണ എഴുതുന്ന ഇംഗ്ലീശിന് പകരം മലയാളത്തിൽ.

Did you enjoy this article?

Recommend it — Standard Reader surfaces well-loved writing to more readers across the network.

Across the AtmosphereDiscussions